ചാർധാം യാത്രക്കിടെ ഈ വർഷം മരിച്ചത് 250 ഓളം തീർത്ഥാടകർ
ഉത്തരാഖണ്ഡിലെ ചാർധാം യാത്രക്കിടെ ഈ വർഷം ഏകദേശം 250 ഓളം തീർത്ഥാടകർ മരിച്ചതായി കണക്കുകൾ. ഓക്സിജൻ്റെ കുറവ്, ഹൃദയസ്തംഭനം അടക്കമുള്ളവയാണ് തീർത്ഥാടകരുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രകളിൽ ഒന്നാണ് ചാര്‍ധാം യാത്ര. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ പേരുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
ഈ വർഷം ആരോഗ്യപരമായ കാരണങ്ങളാൽ തീർഥാടകരുടെ മരണസംഖ്യയിൽ നേരിയ വർധനയുണ്ടായതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചിട്ടുണ്ട്.
ചാർധാം യാത്രയ്ക്കിടെ ആരോഗ്യപരമായ കാരണങ്ങളാൽ തീർത്ഥാടകർ മരിക്കുന്നത് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ ഇത്തരം മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ചാർധാം യാത്രയിൽ ഇതുവരെ 246 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 65 പേർ ബദരീനാഥിലും 115 പേർ കേദാർനാഥിലും 16 പേർ ഗംഗോത്രിയിലും 40 പേർ യമുനോത്രിയിലും ആണ് മരിച്ചത്.
Story Highlights : Nearly 250 Pilgrims Died During Chardham Yatra In 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here