Advertisement

‘പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുന്നു, താമസവും ഭക്ഷണവും കിട്ടും പൈസ കിട്ടില്ല’; സുചിത്ര മോഹൻലാൽ

November 12, 2024
Google News 2 minutes Read

വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് പ്രണവ് മോഹൻലാൽ. താരത്തിന്റെ യാത്രകളും ജീവിത ശൈലിയുമൊക്കെ തന്നെയാണ് പ്രണവിനെ മറ്റുള്ള താരപുത്രന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മകൻ ഇപ്പോൾ എവിയൊണ് യാത്ര ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാവരും പറയുന്നത് പ്രണവ് ഒരു അമ്മ മകനാണെന്നാണ്. പക്ഷെ, അങ്ങനെയല്ല ചില സമയത്ത് അവൻ അങ്ങനെയല്ല. അവൻ അവന്റെതായ ചില തീരുമാനങ്ങളുണ്ടെന്നാണ് സുചിത്ര പറയുന്നത്.നിലവിൽ അപ്പു സ്പെയിനിലാണ്. രണ്ടു വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യാമെന്ന നിലപാടിലാണ് അവൻ.

ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്. എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടില്ല. ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലിയായിരിക്കുമെന്നാണ് സുചിത്ര പറയുന്നത്.

വർഷത്തിൽ രണ്ട് സിനിമയൊക്കെ ചെയ്യാമെന്ന് പ്രണവിനോട് പറയാറുണ്ടെങ്കിലും അവൻ കേൾക്കില്ലെന്നാണ് സുചിത്രയുടെ വാക്കുകൾ. അവൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്കുശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights : pranav mohanlal chooses farm life in spain suchitra mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here