Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിന് പിറന്നാള്‍, പാട്ട് പാടി ആഘോഷിച്ച് പ്രവര്‍ത്തകര്‍

November 12, 2024
Google News 1 minute Read
rahul

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് പിറന്നാള്‍. പിരായിരി പഞ്ചായത്തില്‍ കൊടുന്തിരപ്പുള്ളിയിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. പാലക്കാട് വെച്ച് തന്നെ ഇനിയുള്ള പിറന്നാളുകളും ആഘോഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ 24 നോട് പറഞ്ഞു.

‘നാടിന്‍ നന്മകനെ പൊന്മകനെ’ എന്ന പാട്ട് രാഹുലിനായി പാടികൊണ്ടാണ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആഘോഷം പൊടിപൊടിച്ചത്. പിറന്നാളാഘോഷത്തില്‍ സന്തോഷമെന്ന് രാഹുല്‍ പറഞ്ഞു. മറ്റ് സ്ഥാനാര്‍ത്ഥികളൊന്നും വിളിച്ചില്ലെങ്കിലും അതില്‍ പരിഭവമില്ലെന്നും അവര്‍ അറിഞ്ഞിട്ടുണ്ടാകില്ലല്ലോ എന്നും രാഹുല്‍ പറഞ്ഞു. നേതാക്കള്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭവന സന്ദര്‍ശനത്തിനിടയില്‍ പല വീടുകളില്‍ നിന്നും പിറന്നാള്‍ മധുരം ലഭിച്ചുവെന്നും അത് സന്തോഷമുള്ള കാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : Rahul Mamkootathil birthday celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here