Advertisement

‘ബാബ സിദ്ദിഖിയെയോ മകനെയോ കൊല്ലുക’: ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ നിർദ്ദേശങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി ഷൂട്ടർ ശിവകുമാർ

November 12, 2024
Google News 2 minutes Read
baba

ബാബ സിദ്ദിഖിയെയും മകൻ സീഷാൻ സിദ്ദിഖിനെയും കൊല്ലാൻ തന്നെ ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ് നടത്തിയതെന്ന് ഷൂട്ടർ ശിവകുമാർ ഗൗതം. താൻ ആദ്യം കണ്ടുമുട്ടുന്നവരെ കൊല്ലാനായിരുന്നു നിർദ്ദേശം. ലോറൻസ് ബിഷ്‌ണോയിയും ജയിലിൽ കഴിയുന്ന സഹോദരൻ അൻമോൽ ബിഷ്‌ണോയിയുമായിരുന്നു തനിക്ക് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്ന് മുബൈ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ശിവകുമാർ സമ്മതിച്ചു.

കൊലപാതകത്തിൽ പ്രധാന ഷൂട്ടർ ശിവകുമാർ ഗൗതം ഉൾപ്പെടെ അഞ്ച് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വെച്ചായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകുമാറിന് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാൻ സഹായിച്ചതിന്റെയും പേരിൽ അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നീ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മകന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്

ഒക്‌ടോബർ 12-നാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ മകന്റെ മുംബൈ ബാന്ദ്രയിലെ ഓഫീസിന് സമീപം മൂന്ന് പേർ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ലോറൻസ് ബിഷ്‌ണോയ് സംഘം പൂനെയിലെ ഒരു നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റകൃത്യം നടത്താനുള്ള ഉത്തരവാദിത്തം പ്ലാൻ ബിയിൽ ഉൾപ്പെട്ട ഷൂട്ടർമാർക്കാണ് നൽകിയത്.ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിരവധി പേർ ലോറൻസ് ബിഷ്‌ണോയി സംഘം തയ്യാറാക്കിയ ബാക്കപ്പ് പദ്ധതിയിലും ഉൾപ്പെട്ടിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

2022-ൽ പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഏപ്രിലിൽ മുംബൈയിലെ നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിലും അൻമോൽ ബിഷ്‌ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു.

Story Highlights : Shooter Shiv Kumar reveals instructions from Lawrence Bishnoi gang to police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here