ദേശസ്നേഹം വളർത്തും ‘അമരൻ’ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബി ജെ പി
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്.
സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് എ.എൻ.എസ്. പ്രസാദ് ആരോപിച്ചു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേസമയം സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം.
മറ്റ് മതവിഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്.
Story Highlights : bjp demands amaran screening tamil nadu schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here