Advertisement

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളി; 16 പ്രവര്‍ത്തകര്‍ പൊലീസിന്റെ പിടിയില്‍

November 13, 2024
Google News 2 minutes Read
Playing cards with money in congress office

കോഴിക്കോട് എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 16 പേര്‍ നടക്കാവ് പൊലീസിന്റെ പിടിയിലായി. 12000 രൂപയും പൊലീസ് കണ്ടെടുത്തു. (Playing cards with money in congress office)

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി ചീട്ട് കളിക്കുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നൗഫല്‍, എന്‍ പി അബ്ദുറഹ്‌മാന്‍, ഷൈജു കെ പി തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Story Highlights : Playing cards with money in congress office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here