റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകൻ മരിച്ച നിലയിൽ

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകൻ മരിച്ച നിലയിൽ. വിമർശകൻ അലക്‌സി സിമിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ സെലിബ്രിറ്റി ഷെഫ് ആയിരുന്ന അലക്സിയെ സെർബിയയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് അലക്‌സി ബ്രിട്ടനിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ പുസ്‌തകത്തിന്റെ പ്രചാരണാർത്ഥമാണ് അലക്‌സി സിമിൻ സെർബിയയിൽ എത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ബെൽഗ്രേഡിലെ ഒരു ഹോട്ടൽ മുറിയിലാണ് സിമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്, റഷ്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.മിസ്റ്റർ സിമിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടവും ടോക്സിക്കോളജി റിപ്പോർട്ടും നടന്നുകൊണ്ടിരിക്കുകയാണെന്നും സെർബിയൻ അധികൃതർ പറഞ്ഞു.
ഉക്രെയ്നിലെ റഷ്യൻ യുദ്ധത്തിൻ്റെ ഒരു പ്രമുഖ വിമർശകനായിരുന്നു സിമിൻ എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം യുദ്ധവിരുദ്ധ ഗാനം ആലപിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story Highlights : Alexei Zimin Criticised Vladimir Putin Found Dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here