രാജ്യത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നു; പഴയ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കയിലേക്ക്
വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായതോടെ ഡീസൽ എൻജിനുകൾ ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയിൽവേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വർഷത്തിലധികം സർവീസില്‍ തുടരാൻ സാധിക്കുന്ന എഞ്ചിനുകളാണിവ.
ആഫ്രിക്കൻ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന സ്റ്റീല്‍ കമ്പനികൾ, ധാതുഖനന കമ്ബനികള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആൻഡ് ഇക്കോണമിക് സർവീസാണ് ഇതിനായുള്ള ഓര്‍ഡർ നേടിയത്.
ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സർവീസ് നടത്തുക. അതിനാല്‍ ഡീസല്‍ എൻജിനുകളുടെ ആക്സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്ക്കേണ്ടതുണ്ട്.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ ആണ് എൻജിനുകളുടെ രൂപകല്പനയില്‍ മാറ്റം വരുത്തുന്നത്. കൊല്‍ക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌ഷോപ്പില്‍ വെച്ചാണ് മാറ്റം വരുത്തുകയെന്ന് പെരമ്പൂർ ലോക്കോവർക്സിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights : indian railway diesel locomotives shipped to africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here