Advertisement

വീണ്ടും ബോംബ് ഭീഷണി; നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

November 14, 2024
Google News 2 minutes Read
indigo

ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനം റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6E812 തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റായ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് പറഞ്ഞു.

Read Also: ഇന്ന് ശിശുദിനം; കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

ഒക്‌ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ 300 ലധികം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നത്. മിക്ക ഭീഷണികളും സോഷ്യൽ മീഡിയ വഴിയാണ് നൽകിയതെന്ന് സർക്കാർ ഏജൻസികൾ പറഞ്ഞു. ഒക്‌ടോബർ 22ന് മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങൾ ഉൾപ്പെടെ 50 ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

Story Highlights : IndiGo flight from Nagpur to Kolkata makes emergency landing after bomb threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here