‘വികൃതിയൊന്നും ഇല്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ ബാല്യകാല ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശിശുദിന ആശംസകൾ. മന്ത്രിയുടെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് അദ്ദേഹം ശിശുദിനത്തിൽ പങ്കുവെച്ചത്. ‘വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്.
തലയില്‍ ഒരു തൊപ്പി, കഴുത്തില്‍ പുലി നഖം മാല, സ്റ്റൈലായി പോസ് ചെയ്യുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.’കണ്ണ് അന്നും ഇന്നും ഒരുപോലെ, കുഞ്ഞു നാളത്തെ ഫോട്ടോയിൽ കുറുമ്പത്തരം കാണുന്നുണ്ട്, ഞങ്ങളുടെ സ്വന്തം മിനിസ്റ്റർ, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍.
അതേസമയം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ശിശുദിനാഘോഷം നടക്കുകയാണ്. എല്ലാവർഷവും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്.
Story Highlights : PA Muhammad riyas shared his childhood picture on Children’s Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here