സെഞ്ചൂറിയനില്‍ സെഞ്ചുറിയില്‍ ആറാടി ഇന്ത്യന്‍ ബാറ്റിങ്; നൂറ് അടിച്ച് സഞ്ജുവും തിലക് വര്‍മ്മയും, ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 284

ദക്ഷിണാഫ്രിക്കയില്‍ സെഞ്ചൂറിയനില്‍ ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് തീര്‍ത്ത് മലയാളി താരം സഞ്ജു സാംസണും തിലക് വര്‍മ്മയും. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും തിലക് വര്‍മ്മയും സഞ്ജുവും ചേര്‍ന്ന് പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 93 ബോള്‍ നേരിട്ട ഇരുവരും 210 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഞ്ജു 56 ബോളില്‍ നിന്ന് ഒമ്പത് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം പുറത്താകാതെ 109 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ്മയും പുറത്താകാതെ അവിശ്വസ്‌നീയമായ പ്രകടനമാണ് പുറത്തെടുത്തത്. പത്ത് സിക്‌സറും 9 ഫോറും അടക്കം 47 ബോളില്‍ നിന്ന് 120 റണ്‍സ് അദ്ദേഹം നേടി.
ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് ആണ് എടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തിക്കയറി. 28 പന്തുകളില്‍ അര്‍ധസെഞ്ചുറി കുറിച്ച താരം 51 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഒന്‍പത് സിക്സറുകളും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 120 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 36 റണ്‍സെടുത്ത് മത്സരത്തിന് നല്ല തുടക്കമിട്ട അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇന്ത്യ എടുക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്. ഒന്നാമത്തെ സ്‌കോറും ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. നാലോവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ലുതോ സിപംലയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. യാന്‍സന്‍, കോട്സി, സിമിലനെ തുടങ്ങിയവരും ബാറ്റിങ് ചൂട് അറിഞ്ഞു. ക്യാപ്റ്റന്‍ മാര്‍ക്രം രണ്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി.
Story Highlights: India vs South Africa Third T20 match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here