Advertisement

‘കഴിഞ്ഞ സെഞ്ച്വറിക്ക് പ്രതികരിച്ചതിന് കിട്ടിയത് രണ്ട് ഡക്കാണ്, കൂടുതൽ പ്രതികരിക്കുന്നില്ല’; സഞ്ജു സാംസൺ

November 16, 2024
Google News 1 minute Read

സെഞ്ചറി നേട്ടത്തെക്കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതൽ സംസാരിച്ചെന്നും എന്നാൽ അതിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സ‍ഞ്ജു പറഞ്ഞു. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും സഞ്ജു പറഞ്ഞു.

ജീവിതത്തിൽ ഞാൻ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയതിന് പിന്നാലെ രണ്ടു ഡക്കുകൾ. അപ്പോഴും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തിരിച്ചുവരാന്‍ കഴിയുമെന്ന് സ്വയം വിശ്വസിച്ചു. മനസിൽ പറഞ്ഞു. കഠിനാധ്വാനം ചെയ്തു.

ഒരുപാട് ചിന്തകളിലൂടെയാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. പിന്നീട് ചിന്തകൾ മാറ്റിവെച്ച് പന്തുകൾ നേരിടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അത് വിജയിച്ചു. തിലക് വർമ ചെറുപ്പമാണ്, ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമാണ്, അദ്ദേഹത്തോടൊപ്പം ഇത്തരമൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനായതിൽ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

അതേ സമയം നാലാം ടി 20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 135 റൺസിന്റെ കൂറ്റൻ വിജയം നേടി. 56 പന്തുകൾ മാത്രം നേരിട്ട സഞ്ജുവിന്റെ ബാറ്റിൽനിന്ന് 6 ഫോറുകളും 9 സിക്സറുകളും പറന്നു. തുടർച്ചയായ രണ്ടാം ട്വന്റി20 സെഞ്ച്വറി കുറിച്ച തിലക് വർമ 47 പന്തിൽ 9 ഫോറും 10 സിക്സും ഉൾപ്പെടെയാണ് 120 റൺസ് നേടിയത്.

Story Highlights : Sanju Samson About 2 Centuries Against SA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here