Advertisement

സുഖ്ബീര്‍ സിംഗ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

November 16, 2024
Google News 2 minutes Read
Sukhbir Singh Badal

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തകസമിതി യോഗത്തിലാണ് സുഖ്ബീര്‍ സിങ് ബാദല്‍ രാജി വെക്കുന്നതായി അറിയിച്ചത്. തന്നോട് സഹകരിച്ചതില്‍ എല്ലാ നേതാക്കള്‍ക്കും സുഖ്ബീര്‍ സിംഗ് ബാദല്‍ നന്ദി അറിയിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദല്‍ജിത് സിംഗ് ചീമ ഇക്കാര്യം സ്ഥിരീകരിച്ചു.

ദല്‍ജിത് സിംഗ് ചീമ എക്‌സിലൂടെയാണ് ബാദല്‍ രാജി നല്‍കിയതായി അറിയിച്ചത്. തന്റെ നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതിനും ഭരണകാലത്തുടനീളം പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കിയതിനും അദ്ദേഹം എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുവെന്നും ചീമ എക്‌സില്‍ കുറിച്ചു.

Story Highlights : Sukhbir Singh Badal resigns as Shiromani Akali Dal president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here