സുഖ്ബീർ സിങ് ബാദലിന് നേരെയുണ്ടായ വെടിവെപ്പ്; ആക്രമിച്ചയാൾ ഖലിസ്ഥാൻ അനുകൂല സംഘടനയിലെ അംഗം
അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനെ ആക്രമിച്ചയാൾ ഖലിസ്ഥാൻ അനുകൂല സംഘടനയിലെ അംഗം. ദൽ ഖൽസ എന്നറിയപ്പെടുന്ന സംഘടനയിലെ അംഗമാണ് നരേൻ സിങ് ചൗര. വെടിയുതിർത്ത നരേൻ സിങ് ചൗര ഖലിസ്ഥാൻ ലിബറേഷൻ ആർമി എന്നൊരു സംഘടന സ്ഥാപിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനും യുഎപിഎയും ചുമത്തിയിട്ടുണ്ട്.
അഞ്ചുവർഷത്തെ ജയിൽ വാസത്തിന് ശേഷം ചൌര 2018-ലാണ് പുറത്തിറങ്ങുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപ സമയത്ത് അതിർത്തി കടന്നുള്ള ആയുധം കടത്തലിന് ഇയാൾക്കെതിരെ കേസെടുത്തത്. 1981-ലെ എയർ ഇന്ത്യ ഫ്ലൈറ്റ് റാഞ്ചലിന് പിന്നിൽ ദൽ ഖൽസയായിരുന്നു. ദൽ ഖൽസയുടെ നിരോധിച്ചിരുന്നെങ്കിലും 1992-ൽ നിരോധനം പിൻവലിച്ചു. ശിരോമണി അകാലിദൾ (അമൃത്സതർ വിഭാഗം) സ്ഥാനർഥികളെ ദൽ ഖൽസ തിരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നു.
Read Also: അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം
സുഖ്ബീർ സിങ് ബാദലിനെ വധിക്കാൻ ലക്ഷ്യം വെച്ച് തന്നെയായിരുന്നു ആക്രമണം എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ഇറങ്ങും മുമ്പ് “ഗുരുഘറിൽ” മാതാതേക് നടത്തിയെന്ന് എഡിസിപി ഹർപാൽ സിംഗ് പറഞ്ഞു. ദർബാർ സാഹിബിന് പുറത്ത് സുഖ്ബീർ ബാദൽ സേവ ചെയ്യുമ്പോൾ ദൽ ഖൽസ പ്രവർത്തകൻ നരേൻ സിംഗ് ചൗര വെടിയുതിർക്കുകയായിരുന്നു. ബാദലിന് പരിക്കുകളില്ല. സിഖ് സമുദായത്തിൻ്റെ മത കോടതിയായ അകാൽ തഖ്ത് വിധിച്ച ‘തൻഖാ’ ശിക്ഷ നേരിടുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. അംഗരക്ഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സുഖ്ബീർ സിംഗ് ബാദൽ രക്ഷപെട്ടത്.
Story Highlights : Accused who attacked Sukhbir Singh Badal was member of pro-Khalistan organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here