ചേലക്കരയിൽ വാർഡ് മെമ്പറെ മർദിച്ചു; പ്രതികൾ ഒളിവിൽ

തൃശ്ശൂർ ചേലക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും സി.പി.എം നേതാവുമായ ശശിധരന് മർദനമേറ്റതായി പരാതി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വല്ലങ്ങിപ്പറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവർക്കെതിരെ ചേലക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വെങ്ങാനെല്ലൂർ ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വാർഡ് മെമ്പർ ശശിധരൻ. ഇതിനിടെ എതിർദിശയിൽ വന്ന രതീഷും ശ്രീദത്തും വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന് ആരോപിച്ച് ശശിധരനുമായി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഇരുവരും ചേർന്ന് അദ്ദേഹത്തെ മർദിക്കുകയും ഉന്തി തള്ളിയിടുകയും ചെയ്തു.
Read Also: ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
നിലത്തുവീണ ശശിധരന്റെ തുടയെല്ലിന് പൊട്ടലേറ്റു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ രതീഷ്, ശ്രീദത്ത് എന്നിവർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും ചേലക്കര പൊലീസ് അറിയിച്ചു. അതേസമയം വാർഡ് മെമ്പറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights : Ward member beaten up in Chelakkara; The accused are absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here