Advertisement

കോൺഗ്രസ് മാലയിട്ട് സ്വീകരിച്ചത് ‘കേരള തൊഗാഡിയ’യെ; വിമർശിച്ച് വി കെ സനോജ്

November 16, 2024
Google News 2 minutes Read
sanoj

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഗോഡ്സേ ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ ‘കേരള തൊഗാഡിയ ‘ സന്ദീപ് വാര്യരെയാണ് ഇന്ന് കോൺഗ്രസ് പാർടി മാലയിട്ട് സ്വീകരിച്ചതെന്ന് വി കെ സനോജ് വ്യക്തമാക്കി.

കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയ ആൾക്ക് ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ്
ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ്. ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ സരിനെ കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ കൈ കൊടുക്കാത്ത ഷാഫി – മാങ്കൂട്ടങ്ങൾ ആർ എസ്‌ എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുകയാണെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഗോഡ്സേ
ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ
എന്ന് പറഞ്ഞ
‘കേരള തൊഗാഡിയ ‘
സന്ദീപ് വാര്യരെയാണ്
ഇന്ന്
കോൺഗ്രസ് പാർടി
മാലയിട്ട് സ്വീകരിച്ചത്.
കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയ യാൾക്ക്
ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ്
ഇപ്പോഴത്തെ
സതീശ സുധാകര ഷാഫി കോൺഗ്രസ്
കേരള ബിജെപിയുടെ
കച്ചവട കുഴൽപണ രാഷ്ട്രീയത്തിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം വേണ്ടത്ര വേഗതയിൽ നടക്കാത്തത് കൊണ്ട് അതിനേക്കാൾ നല്ലത് ഇന്നത്തെ കോൺഗ്രസാണ് എന്ന് സന്ദീപ് വാര്യർ മനസിലാക്കിയിരിക്കുന്നു.
ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ
സരിന് കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ
കൈ കൊടുക്കാത്ത
ഷാഫി – മാങ്കൂട്ടങ്ങൾ
ആർ എസ്‌ എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുന്നു !!!

Story Highlights : VK Sanoj reacting Sadeep varier congress entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here