Advertisement

‘മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണം; മനുഷ്യരുടെ പ്രശ്നങ്ങളും മതസ്വാതന്ത്ര്യവും പാലിക്കപ്പെടണം’; മാർ ആൻഡ്രൂസ് താഴത്ത്

November 17, 2024
Google News 2 minutes Read

മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത്. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേത് എന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പണം കൊടുത്തു വാങ്ങുകയും, കരമടയ്ക്കുകയും ചെയ്യുന്ന ഭൂമി നഷ്ടപ്പെടുമ്പോൾ വേദനയുണ്ടാകും. നിയമ ഭേദഗതി നിതീനിഷ്ഠമാകണം. മനുഷ്യരുടെ പ്രശ്നങ്ങളും, മതസ്വാതന്ത്ര്യവും പാലിക്കപ്പെടണം മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മുനമ്പം ഭൂപ്രശ്നത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർ‌ത്തിരുന്നു. ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെയാണ് മനുഷ്യചങ്ങല തീർത്തത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. മുനമ്പത്തെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നും തുഷാർ പറഞ്ഞു.

Read Also: മുനമ്പത്ത് ഭൂമി തര്‍ക്കത്തില്‍ വഖഫ് അവകാശവാദത്തെ അനുകൂലിച്ച് സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്

ഒക്ടോബർ 13-നാണ് പ്രദേശവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ മുനമ്പത്ത് ഭൂമി തർക്കത്തിൽ വഖഫ് അവകാശവാദത്തെ സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ് അനുകൂലിച്ചു. വഖഫ് ഭൂമി വിൽപ്പന നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമർശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചർച്ചയക്കുന്നത്.

Story Highlights : Mar Andrews Thazhath says justice should be ensured for the people of Munambam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here