മുനമ്പം വഖഫ് ഭൂമി തർക്കം; സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എൻഡിപിയുടെ മനുഷ്യച്ചങ്ങല
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്.
മുനമ്പം സമരത്തിന്റെ 36-ാം ദിവസമാണ് എസഎൻഡിപി യോഗം മനുഷ്യച്ചങ്ങല തീർത്ത് സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ശാശ്വത പരിഹാരം ഉണ്ടാകുമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറയുന്നു. തീരദേശ മേഖലയിലെ 600-ഓളം കുടുംബങ്ങളുടെ ചെറുത്തുനിൽപ്പിന് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് എസ്എൻഡിപി മനുഷ്യചങ്ങല തീർക്കുന്നത്. ചങ്ങലയ്‌ക്ക് ശേഷം ചെറായി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
Read Also: മുനമ്പത്ത് ഭൂമി തര്‍ക്കത്തില്‍ വഖഫ് അവകാശവാദത്തെ അനുകൂലിച്ച് സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്
ഒക്ടോബർ 13-നാണ് പ്രദേശവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ
മുനമ്പത്ത് ഭൂമി തർക്കത്തിൽ വഖഫ് അവകാശവാദത്തെ സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ് അനുകൂലിച്ചു. വഖഫ് ഭൂമി വിൽപ്പന നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമർശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചർച്ചയക്കുന്നത്.
Story Highlights : SNDP manushya changala in solidarity with the protesters of Munambam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here