മുനമ്പത്ത് ഭൂമി തര്‍ക്കത്തില്‍ വഖഫ് അവകാശവാദത്തെ അനുകൂലിച്ച് സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്
മുനമ്പത്ത് ഭൂമി തര്‍ക്കത്തില്‍ വഖഫ് അവകാശവാദത്തെ അനുകൂലിച്ച് സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്. വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. മത സാമുദായിക വ്യത്യാസമില്ലാതെ മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാര്‍ഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം ചര്‍ച്ചയക്കുന്നത്. (Siraj in favor of Waqf claim in Munambam land dispute)
മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പണം കൊടുത്തു സ്ഥലം വാങ്ങിയവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. ഭൂമി വില്‍പ്പനയില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഫാറൂഖ് കോളേജിന്റെ കൈയില്‍ നിന്നുമായിരുന്നു മുനമ്പം സ്വദേശികള്‍ ഭൂമി വാങ്ങിയത്. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളത് സത്യം പുറത്തുവരും എന്ന ഭയമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സമസ്തയുടെ നേതാവായിട്ടുള്ള ഉമ്മര്‍ ഫൈസി മുക്കം തന്നെ കഴിഞ്ഞ ദിവസം വഖഫ്‌ന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
റഷീദലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന സമയത്താണ് മുനമ്പത്ത് വഖഫ് അവകാശവാദം ഉയര്‍ന്നു വന്നതെന്ന് ഭരണപക്ഷവും വിഎസ് ഭരണകാലത്താണ് വഖഫ് അവകാശവാദത്തിന് നിര്‍ദ്ദേശം ഉണ്ടായതെന്നു പ്രതിപക്ഷവും പരസ്പരം പഴിചാരി. കേന്ദ്ര മന്ത്രിമാരെ വരെ കളത്തിലിറക്കി രാഷ്ട്രീയമായി പ്രശ്‌നത്തെ സമീപിക്കുന്ന സമീപനമായിരുന്നു ബിജെപി സ്വീകരിച്ചത്. ഭൂമി തര്‍ക്കത്തില്‍ പെട്ട് കിടക്കുന്ന ഇരകളെ പുനരധിവസിപ്പിക്കണമെന്നും സിറാജിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
Story Highlights : Siraj in favor of Waqf claim in Munambam land dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here