Advertisement

സന്നിധാനത്തെത്തുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന; ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനം

November 17, 2024
Google News 1 minute Read

സന്നിധാനത്തെത്തുന്ന മുതിർന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന. വലിയ നടപ്പന്തലിൽ ഒരു വരി അവർക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോൾ ഇവരെ ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കൊപ്പം മുതിർന്ന ഒരാളെയും നേരിട്ട് ദർശനത്തിനായി കടത്തിവിടുന്നുമുണ്ട്.

ഇക്കാര്യങ്ങൾ അറിയാത്ത പലരും ഫ്‌ലൈ ഓവർ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തർ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താൽ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചോറൂണിനുൾപ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകുന്നുവെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Special que for childens in sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here