Advertisement

‘പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു, ഒരു മിനിറ്റില്‍ 85 പേരിലധികം പതിനെട്ടാം പടി കയറി’, മന്ത്രി വി എന്‍ വാസവന്‍

November 17, 2024
Google News 1 minute Read
sabarimala

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു മിനിറ്റില്‍ 85 പേരിലധികം പതിനെട്ടാം പടി കയറിയെന്നും നേരത്തെ 65 പേര്‍ വരെയാണ് കയറിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം മാത്രം 30000 പേര്‍ എത്തി. പാര്‍ക്കിംഗ് സൗകര്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ദിവസം ഒരു പ്രശ്‌നവുമില്ലായിരുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയില്‍ ഉള്ളത് – അദ്ദേഹം വിശദമാക്കി.

മണ്ഡലപൂജ തുടങ്ങി രണ്ടാം ദിനവും ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം നവംബര്‍ മാസത്തെ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം തീര്‍ഥാകര്‍ ദര്‍ശനം നടത്തി.

കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ കടുപ്പിച്ചതോടെ ആദ്യം ദിവസം മുതല്‍ 70,000 സ്ലോട്ടും നിറഞ്ഞു. ഇന്നലെ എഴുപതിനായിരം പേര്‍ ബുക്ക് ചെയ്തതില്‍ 66,795 പേര്‍ ദര്‍ശനത്തിനെത്തി പതിനായിരം സ്‌പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3, 117 പേരെ എത്തിയുള്ളു. പുല്ലുമേട്, കരിമല വഴിയും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി.

തീര്‍ഥാടകര്‍ പതിനെട്ടാം പടി ചവിട്ടുന്നത് വേഗത്തിലാക്കിയാണ് ക്രമീകരണങ്ങള്‍ മുന്നോട്ട് പോകുന്നത്. ഒരു മിനിറ്റില്‍ 65 മുതല്‍ 75 തീര്‍ത്ഥാടകരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. പതിനെട്ടാം പടിയില്‍ ജോലിക്ക് നിയോഗിച്ച പോലീസുകാരുടെ ഒരു ഷിഫ്റ്റ് 15 മിനിറ്റ് ആയി കുറച്ചതും ഗുണകരമായി. തിരക്ക് നിയന്ത്രിക്കാന്‍ തീര്‍ഥാടകര്‍ കൂടി സഹകരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന.

Story Highlights : VN Vasavan about sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here