Advertisement

മുനമ്പം ഭൂമി പ്രശ്നം; ലത്തീൻ ബിഷപ്പുമാരുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി

November 18, 2024
Google News 2 minutes Read

മുനമ്പം ഭൂമി പ്രശ്നപരിഹാരത്തിൽ നിർണായക ഇടപെടലുമായി മുസ്‍ലിം ലീഗ്. ലത്തീൻ ബിഷപ്പുമാരുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. ലീഗിന്റെ ഇടപെടലിനെ സ്വാഗതം ചെയ്ത് മുനമ്പം ഭൂസംരക്ഷണ സമിതി രംഗത്തെത്തി. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ശിഹാബ് അലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മെത്രാൻ സമിതിയുമായി ചർച്ച നടത്തിയത്.

വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുനമ്പം വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് മുസ്ലിം ലീഗിന്റെ ഉറപ്പ്. പ്രശ്നപരിഹാരത്തിനായി മുസ്ലീം ലീഗ് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ. ലീഗിന്റെ ഇടപെടലിനെ ഭൂസംരക്ഷണ സമിതിയും സ്വാഗതം ചെയ്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ലീഗ് – ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നി‍‍ർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായി.

Read Also: പൂരം കൊടിയിറങ്ങി, ഇനി നിശബ്ദ പ്രചാരണം; പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. മുനമ്പം പ്രദേശവാസികൾ ഒക്ടോബർ 13 മുതൽ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്.

Story Highlights : Muslim League leaders held meeting with Latin bishops in Munambam issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here