Advertisement

പ്രിയതമയെ രോഗത്തിന് വിട്ടുകൊടുക്കാന്‍ മനസില്ലാത്ത ശക്തിവേലിന് കൈത്താങ്ങേകാം; ഓപ്പറേഷനായി 7 ലക്ഷം രൂപയ്ക്കായി കനിവുതേടി നിര്‍ധന കുടുംബം

November 18, 2024
Google News 4 minutes Read
sakthivel seeks help for his wife's operation

ദൗര്‍ഭാഗ്യങ്ങള്‍ രോഗത്തിന്റെ രൂപത്തില്‍ വേട്ടയാടിയപ്പോഴും സ്വന്തം പ്രിയതമയെ കൈവിടാതിരുന്ന ശക്തിവേല്‍ സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍. ശരീരം തളര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയുടെ ഓപ്പറേഷനാണ് ഈ വരുന്ന 23ന്. നിങ്ങളുടെ ഒരു ചെറിയ കൈത്താങ്ങ് മതി, ഇന്ദുവിന്റെയും ശക്തിവേലിന്റെയും പ്രണയം ഇനിയും നിലനില്‍ക്കാന്‍. (sakthivel seeks help for his wife’s operation)

പാലക്കാട് നെന്മാറയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെത്തിയതാണ് ടൈലറായ ശക്തിവേല്‍. ജീവിതം തുന്നി പിടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍. വീഴ്ചയില്‍ നട്ടെല്ല് തളര്‍ന്ന ഇന്ദുവിനെ ജീവിതപങ്കാളിയാക്കി. അന്നുമുതല്‍ ഇന്ദുവിന് കൂട്ടായി ശക്തിയും. ശക്തിക്ക് കൂട്ടായി ഇന്ദുവും മാത്രം.

Read Also: ‘ഷാജി മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ വരേണ്ട’, മുഖ്യമന്ത്രിക്കെതിരായ കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ സിപിഐഎം നേതാക്കള്‍

18 വര്‍ഷമായി വീടിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടേണ്ടിവന്ന ഇന്ദുവിന്റെ മാനസികരോഗ്യം പതിയെ വഷളാകുവാന്‍ തുടങ്ങി. അപ്പോഴും ശക്തിവേല്‍ അവളുടെ ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ഇന്ദു കിടപ്പില്‍ ആയിട്ട് അഞ്ചു മാസങ്ങളായി. അന്നുമുതല്‍ ശക്തിവേലിന് ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഏലൂരിലെ ഈ വാടകവീട്ടില്‍ ഇന്ദുവിനെ പരിചരിക്കാന്‍ ശക്തി മാത്രം. ഇത്രയധികം ദുരിതം അനുഭവിച്ചിട്ടും ഒരിക്കല്‍ പോലും ഭാര്യയെ വിട്ടു മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ല.

കട്ടിലിന്റെ നാല് കാലുകള്‍ക്കുള്ളില്‍ ഡയപ്പറില്‍ ആണ് പ്രാഥമിക കൃത്യങ്ങള്‍. സ്വകാര്യ ഭാഗങ്ങളില്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സര്‍ജറി വൈകിപ്പിച്ചാല്‍ കിഡ്‌നികള്‍ക്കടക്കം അണുബാധ നേരിടാം എന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ആസ്റ്ററിലാണ് ഇന്ദുവിന്റെ ചികിത്സ. സര്‍ജറിക്ക് മാത്രമായി 7 ലക്ഷം രൂപ വേണം. തുടര്‍ ചികിത്സയ്ക്ക് പിന്നെയും പണം കണ്ടെത്തണം. ഇതുവരെയുള്ള ചികിത്സയ്ക്കുള്ള പണം പലരില്‍ നിന്നും കടം വാങ്ങിയതാണ്. സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് ആ കടബാധ്യത തന്നെ താങ്ങാവുന്നതിലും അപ്പുറം. എങ്കിലും ഇന്ദുവിനെ തിരികെ ജീവിതത്തിലേയ്ക്ക് എത്തിക്കണമെന്ന് മാത്രമെ ശക്തിയ്ക്ക് അറിയൂ. അതിനായാണ് ശ്രമവും.
ബാങ്ക് വിവരങ്ങള്‍:

Name – SAKTHIVEL R
Acc num – 043901000009006
IFSC – IOBA0000439
Bank- Indian Overseas Bank
Branch – Udyogamandal

Story Highlights : sakthivel seeks help for his wife’s operation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here