അന്ന് അതൃപ്തി പരസ്യമാക്കി; ഇന്ന് സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് കെ മുരളീധരന്‍; ഇരുനേതാക്കളും ഒരേ വേദിയില്‍
കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇരുനേതാക്കളും ഇന്ന് ഒരേ വേദിയിലുമെത്തി. സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചതിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ മുരളീധരന്‍ സന്ദീപ് വാര്യരുമായി വേദി പങ്കിട്ടത്. സ്‌നേഹത്തിന്റെ കടയിലേക്ക് താന്‍ വന്നിരിക്കുന്നുവെന്ന സന്ദീപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തന്റെ അതൃപ്തി പ്രകടമാക്കി തമാശയായി മുരളീധരന്‍ വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്ന് ഓര്‍മിപ്പിച്ചത്. (sandeep varier and K Muraleedharan on same stage in Palakkad)
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ പരിപാടിയിലാണ് സന്ദീപ് വാര്യരും കെ മുരളീധരനും വേദി പങ്കിട്ടത്. ഇന്ന് കെ മുരളീധരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ചതും വേദി പങ്കിട്ടതും ഏറെക്കുറേ അപ്രതീക്ഷിതമായിരുന്നു. കാറില്‍ നിന്നിറങ്ങിയുടന്‍ സന്ദീപ് മുരളീധരന്റെ അടുത്തേക്ക് ഓടിച്ചെല്ലുകയും അദ്ദേഹത്തിന് ഹസ്തദാനം ചെയ്ത് വണങ്ങുകയുമായിരുന്നു. ശേഷം മുരളീധരന്‍ സന്ദീപിനെ ത്രിവര്‍ണ ഷാള്‍ അണിയിച്ചു. ഈ മഞ്ഞുരുകലിനെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.
സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിര്‍ത്തിരുന്നതെന്നും കെ മുരളീധരന്‍ മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുയ. അതില്‍ ഒന്നാമത്തേത് രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതും രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതുമാണ്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായിപ്രശ്‌നമില്ല. ടി വിയിലൂടെയാണ് സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞതെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Story Highlights : sandeep varier and K Muraleedharan on same stage in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here