Advertisement

മലയാളത്തിന്റെ ബി​ഗ് ‘എം’ സിനൊപ്പം കൊളംബോയില്‍; സെൽഫിയുമായി കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം

November 19, 2024
Google News 1 minute Read

മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.

മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ സെൽഫി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു. മലയാളത്തിന്റെ ബി​ഗ് എംസിനൊപ്പം എന്ന തലക്കെട്ടിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിന്നു.

ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്. മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാനാവുക.

മാലിക് എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുള്ളത്.

നേരത്തേ കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരുടെ ദൃശ്യം ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു.

Story Highlights : Kunchako boban selfy mohanlal mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here