എൽഐസി പോർട്ടലിൻ്റെ ഭാഷ ഹിന്ദി മാത്രമായി; ആശങ്ക പ്രകടിപ്പിച്ച് ഉപഭോക്താക്കൾ; വിമർശനം

രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പോർട്ടലിന്റെ ഭാഷ ഹിന്ദി മാത്രമാക്കി മാറ്റിയതിൽ വിമർശനം. വെബ് പോർട്ടലിന്റെ ഭാഷ മുഴുവനായി ഹിന്ദിയിലേക്ക് മാറിയതാണ് ഹിന്ദി അറിയാത്ത ഉപഭോക്താക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വിമർശനം ഉയർന്നു. നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.
ഒന്നിലധികം ഔദ്യോഗിക ഭാഷകളുള്ള ഒരു രാജ്യത്ത്, എൽഐസി പോലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാവുന്നതും ഉപയോക്തൃ സൗഹൃദവുമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിമർശനം. എൽഐസിയുടെ വെബ്‌സൈറ്റിൻ്റെ ഭാഷ പെട്ടെന്ന് ഹിന്ദിയിലേക്ക് മാറ്റിയത് ഹിന്ദി സംസാരിക്കാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകം വിമർശനം ഉന്നയിച്ചു.
കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് എൽഐസിയുടെ ബിസിനസ്സിലും ലാഭത്തിലും വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്ന് മധുരൈ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സിപിഐഎം എംപി സു വെങ്കിടേശൻ കുറ്റപ്പെടുത്തി. എൽഐസി പോർട്ടലിന്റെ മാറ്റത്തെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. എൽഐസി വെബ്‌സൈറ്റ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഒരു പ്രചരണ ഉപകരണമായി ചുരുക്കിയിരിക്കുന്നു. ഇംഗ്ലീഷ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പോലും ഹിന്ദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു. നടപടി ഉടനടി പിൻവലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
The LIC website has been reduced to a propaganda tool for Hindi imposition. Even the option to select English is displayed in Hindi!
— M.K.Stalin (@mkstalin) November 19, 2024
This is nothing but cultural and language imposition by force, trampling on India's diversity. LIC grew with the patronage of all Indians. How… pic.twitter.com/BxHzj28aaX
എന്നാൽ, സാങ്കേതിക തകരാർ മൂലമാണ് മാറ്റമുണ്ടായതെന്നും പ്രശ്‌നം പരിഹരിച്ച് എല്ലാ ഭാഷ സംസാരിക്കുന്നവർക്ക് ഒരു പരിഹാരം നൽകാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഒരു മുതിർന്ന എൽഐസി ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Story Highlights : LIC portal’s default language switches to Hindi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here