വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് കൊടുക്കുന്നു; മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിൽ മുസ്ലിം ലീഗിന് വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സന്ദർശനം മുസ്ലീം ലീഗിന് ഒഴിവാക്കാമായിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്ന് മന്ത്രി ട്വന്റി ഫോറിനോട് വ്യക്തമാക്കി. ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Read Also: അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന് സിപിഐഎം
ലീഗിനെ വിമർശിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വിമർശനവിധേയരാണെന്നും വിമർശനം തുടരുക തന്നെ ചെയ്യും. രാഷ്ട്രീയ വിമർശനത്തെ ഈ നിലയിൽ കാണുന്നത് പ്രതിപക്ഷ നേതാവിന്റെ കപടതയാണ്. അദ്ദേഹത്തിന്റേത് താൻപ്രമാണിത്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. പാലക്കാട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തന്റെ ഉത്തരവാദിത്വം എന്നുള്ളത് വി ഡി സതീശന്റെ വ്യക്തിവാദം ആണ്. ജയിച്ചാൽ തന്റെ നേട്ടമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Minister Mohammad Riyas criticizes Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here