എയർസെൽ-മാക്സിസ് കേസിൽ പി ചിദംബരത്തിന് ആശ്വാസം

എയർസെൽ-മാക്‌സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന് ആശ്വാസം. പി ചിദംബരത്തിനെതിരായ വിചാരണ കോടതി നടപടികൾ നിർത്തിവക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മനോജ് കുമാർ ഒഹ്‌റിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
എയർസെൽ മാക്സിസ് കേസിൽ ഇ.ഡി പരാതിയുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി ചിദംബരത്തിനും മകനുമെതിരെ സ്വമേധയ കേസെടുക്കുകയായിരുന്നു. എയർസെൽ-മാക്‌സിസ് ഇടപാടിന് അംഗീകാരം നൽകിയ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ നടപടിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ചിദംബരത്തിനെതിരായ നടപടി. അന്ന് ചിദംബരം കേന്ദ്രധനകാര്യമന്ത്രിയായിരുന്നു.
Read Also: കള്ളക്കുറിച്ചി വിഷമദ്യദുരന്തം CBI അന്വേഷിക്കും; ഡിഎംകെ സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം
3500 കോടിയുടെ എയർസെൽ-മാക്‌സിസ് ഇടപാടിൽ ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും കൈക്കൂലി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. പരാതികളുടെ അടിസ്ഥാനത്തിൽ 2018 ൽ ഇഡിയും സിബിഐയും ചിദംബരത്തിനെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു കേസെടുത്തത്.
Story Highlights : Aircel Maxis case: Delhi HC stays trial court proceedings against P Chidambaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here