Advertisement

ജെയ്സി ഏബ്രഹാമിൻ്റെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച യുവാവ്, ടീ ഷർട്ട് മാറ്റി മടക്കം; അന്വേഷണം ഊർജിതമാക്കി പൊലീസ്

November 20, 2024
Google News 2 minutes Read
jaisy

കളമശേരി കൂനംതൈയിൽ ജെയ്സി ഏബ്രഹാമിൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജെയ്സി കൊല്ലപ്പെട്ട ഞായറാഴ്ച രാവിലെ 10 .20ന് കുനംതൈയിലെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

10. 20ന് അപ്പാർട്ട്മെന്റിന് എത്തിയ യുവാവ് 12.50 നാണ് മടങ്ങിയത്. അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു ടീ ഷർട്ടാണ് തിരികെ പോകുമ്പോൾ ഇയാൾ ധരിച്ചിരുന്നത്. ജെയ്സിയുടെ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read Also: 13ലധികം തവണ തുടര്‍ച്ചയായി വെട്ടി, തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവ്; കരൂരില്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സിയുമായുള്ള സാമ്പത്തിക ഇടപാട് ആയിരിക്കാം കൊലപാതകത്തിന് കാരണമെന്ന സംശയത്തിലാണ് പൊലീസ്.ഞായറാഴ്ച പകൽ അപ്പാർട്ട്മെന്റിൽ എത്തിയവരും പൊലീസ് നിരീക്ഷണത്തിലാണ്. ജെയ്സിയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച പൊലീസ് മൂന്നു പേരെ ഇതിനകം ചോദ്യം ചെയ്തു.

Story Highlights : Kalamasherry Jaisy Abraham murder case,police investigation started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here