കൊല്ലത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി; ഐശ്വര്യയെ കണ്ടെത്തിയത് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്ന്
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നത്.
രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞിരുന്നു.
ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Story Highlights : Kollam Missing Girl Found in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here