‘സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ : വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ പത്രപരസ്യത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ബിജെപിക്ക് വേണ്ടിയാണ് സിപിഐഎം വര്‍ത്തമാനം പറയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പത്ത് സമാധാനത്തിന് വേണ്ടി ശ്രമിക്കുകയാണ് സാദിക് അലി തങ്ങള്‍. അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ വാതില്‍ ആരോ തീ ഇട്ടപ്പോള്‍ പാണക്കാട് തങ്ങള്‍ അവിടെ പോയി. അദ്ദേഹം മുനമ്പത്ത് പോയത് ഇത് പോലുള്ള കാര്യം. മുനമ്പം വിഷയത്തില്‍ തങ്ങളുടെ ഇടപെടലില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ഇപ്പോഴത്തെ തങ്ങള്‍ക്ക് എതിരായ വിമര്‍ശനം. ജമാഅതെ ഇസ്ലാമിയുമായി ഇവര്‍ മുന്നേ സഹകരിച്ചിട്ടുണ്ട്. ബിജെപിയെ സഹായിക്കാന്‍ വിഭജനം ഉണ്ടാക്കാന്‍ ആണ് സിപിഐഎം ശ്രമം – അദ്ദേഹം വ്യക്തമാക്കി.
സന്ദീപ് വാര്യര്‍ ബിജെപി വിട്ടതിന് എന്തിനാണ് ഇവര്‍ കയര്‍ പൊട്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സുപ്രഭാതം പത്രത്തിലെ പരസ്യത്തില്‍ സമസ്തക്ക് ബന്ധമില്ല എന്ന് പറഞ്ഞു കഴിഞ്ഞു. പരസ്യം കൊടുത്തവര്‍ക്ക് ഇപ്പോ വേണ്ടിയിരുന്നില്ല എന്ന് തോന്നി കാണും. സുപ്രഭാതത്തില്‍ വരുന്നത് ഒന്നും സംഘടനയുടെ നിലപാട് അല്ല എന്ന് തുടര്‍ച്ചയായി പറയുന്നുണ്ട്. കേരളത്തില്‍ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത പരസ്യമാണ് എല്‍ഡിഎഫ് കൊടുത്തത്. ആ പരസ്യം ബിജെപിയെ സഹായിക്കാനായിരുന്നു. വളരെ മോശമായി പോയി – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Story Highlights : Kunhalikutty spat over Kerala CM’s remarks against Thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here