‘സിപിഐഎം ന്യൂനപക്ഷ വോട്ടർമാരെ തരംതാഴ്ത്തി കാണരുത്, പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎമ്മിന്റെ പത്ര പരസ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും സിപിഐഎം ന്യൂനപക്ഷ വോട്ടർമാരെ തരംതാഴ്ത്തി കാണരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അതേസമയം
രാഹുൽ മാങ്കൂട്ടത്തിലിന് 12,000 ലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം പാലക്കാട്ടെ കഴിഞ്ഞ ഒരുമാസത്തിലധികം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രചരണകാലം വിവാദകലുഷിതമായിരുന്നു. ഡോ പി സരിന്റെ കൂടുമാറ്റത്തോടെ ആരംഭിച്ച വിവാദപെരുമഴയില്‍ ഏറ്റവും കൂടുതല്‍ കത്തിയത് ആ നീലബാഗിനുളളിലെ രഹസ്യമാണ്. ട്രോളി ബാഗ് വിഷയം ഉയര്‍ത്തിയ സിപിഐഎമ്മിന് ഒടുവില്‍ വിഷയം തലവേദനയായി മാറുന്നത് രാഷ്ട്രീയകേരളം കണ്ടു. കളളപ്പണ ആരോപണം സിപിഐഎം ഉന്നയിച്ചെങ്കിലും സാധൂകരിക്കാവുന്ന തെളിവുകള്‍ കാര്യമായി നിരത്താനായില്ല. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ലഭ്യമായില്ല,.
കേസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പുരോഗതിയില്ല. ഇരട്ടവോട്ടും മണ്ഡലത്തില്‍ സജീവചര്‍ച്ചയായി. മണ്ഡലത്തിന് പുറത്ത് നിന്നുളളവര്‍ പാലക്കാട് വോട്ടുചേര്‍ത്തുവെന്ന് തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും കളളവോട്ട് ആരോപണവും എവിടേയും ഉയര്‍ന്നില്ല. ഉദ്യോഗസ്ഥതലത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്ത് വന്നതാണ് പത്രപരസ്യവിവാദം. സുന്നി മുഖപത്രങ്ങളില്‍ മാത്രം നല്‍കിയ പരസ്യം സന്ദീപ് വാര്യരിലൂടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടെങ്കിലും അതും ബൂമറാങ്ങായി. സന്ദീപിനെക്കുറിച്ച് പാര്‍ട്ടി നേതാക്കളുടെ മുന്‍ പ്രതികരണങ്ങളും പരസ്യത്തിന് അനുമതി വാങ്ങാത്തതും തിരിച്ചടിയായി. പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകില്ലെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉളളില്‍ ആശങ്കയുണ്ട്. എല്ലാ കാത്തിരിപ്പുകള്‍ക്കും ഇനി ഒരു ദിവസത്തെ ആയുസ് മാത്രം.
Story Highlights : Rahul Mamkootathil react after election poll in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here