സര്‍ക്കാര്‍ അനുകൂല പ്രചാരണത്തിന് 24 മണിക്കൂര്‍ യൂട്യൂബ് ചാനലുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; 10 കോടിയുടെ ടെന്‍ഡറില്‍ കര്‍ശന നിര്‍ദേശങ്ങളും
സര്‍ക്കാര്‍ അനുകൂല പ്രചാരണത്തിനായി 24 മണിക്കൂര്‍ യൂ ട്യൂബ് ചാനല്‍ ആരംഭിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍.ഇതിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ 10 കോടി രൂപയുടെ ടെന്‍ഡര്‍ പുറത്തിറക്കി.പിആര്‍ഡിയ്ക്ക് സമാന്തര സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും യൂ ട്യൂബില്‍ തത്സമയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. (24×7 YouTube channel for Rajasthan government showing positive side of govt )
വാര്‍ത്ത ശേഖരണം,സംസ്‌കരണം, പ്രക്ഷേപണം എന്നിവ ഏജന്‍സി നിരവഹിക്കണമെന്നും, കൂടാതെ ജില്ലാതല യൂട്യൂബ് ചാനലുകള്‍ക്കും രാജസ്ഥാന്‍ പിആര്‍ഡിയ്ക്കും കണ്ടന്റുകള്‍ നല്‍കണമെന്നും ടെന്‍ഡറില്‍ പറയുന്നു. തിനൊപ്പം സര്‍ക്കാരിന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകള്‍ക്കുള്ള ഉള്ളടക്കവും നല്‍കണം.
എല്ലാ മണ്ഡലങ്ങളിലും പ്രതിനിത്യം ഉണ്ടാക്കാന്‍ 200 സ്ട്രിങ്ങര്‍മാരെ ഉറപ്പ് വരുത്തണം. ഫോളോവേഴ്‌സില്‍ പ്രതി മാസം, 5% വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ മാസവേതനത്തില്‍ അര ശതമാനം പിഴ ഈടാക്കും. വശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മൂന്നു മണിക്കൂറിനകം ലഭ്യമാക്കിയില്ലെങ്കിലും 5000 മുതല്‍ 50,000 വരെ പിഴ ഈടാക്കും എന്നും വ്യവസ്ഥയുണ്ട്.ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനിടെ ഡിയോളി-ഉനിയാരയില്‍ ഉണ്ടായ സംഘര്‍ഷമാണ് യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണമെന്നാണ് സൂചന.നിര്‍ണ്ണായക സംഭവങ്ങളില്‍ പിആര്‍ഡി നല്‍കുന്ന വിവരങ്ങള്‍ക്ക് അപ്പുറം മറ്റൊരു ആഖ്യാനം കൂടി പരിശോധിക്കാനാണ് ഈ സംവിധാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
Story Highlights : 24×7 YouTube channel for Rajasthan government showing positive side of govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here