ഹരിവരാസനം റേഡിയോ; ‘കുറഞ്ഞ തുക വാഗ്ദാനം ചെയ്തിട്ടും ടെൻഡർ ലഭിച്ചില്ല’; അഴിമതി ആരോപണവുമായി കെ ചന്ദ്രസേനൻ
ശബരിമലയിൽ തുടങ്ങാനിരുന്ന ഹരിവരാസനം റേഡിയോ സംബന്ധിച്ച് ക്രമക്കേടിന് കൂടുതൽ തെളിവ്. അഴിമതി ആരോപണവുമായി ടെൻഡറിൽ പങ്കെടുത്ത കെ ചന്ദ്രസേനൻ. ബാലകൃഷ്ണൻ പെരിയ നൽകിയതിനെക്കാൾ കുറഞ്ഞ ടെൻഡർ തുകയാണ് താൻ നൽകിയത്. എന്നിട്ടും ടെൻഡർ ലഭിച്ചില്ലെന്ന് കെ ചന്ദ്രസേനൻ പറയുന്നു. തന്നെ ഒഴിവാക്കാനായിരുന്നു നീക്കമെന്ന് കെ ചന്ദ്രസേനൻ പറഞ്ഞു.
ബാലകൃഷ്ണ പെരിയ റേഡിയ്ക്ക് മാസം 5.83 ലക്ഷം രൂപയാണ് നിർദ്ദേശിച്ചത്. സ്ഥാപിക്കാനുള്ള 20 ലക്ഷം ഉൾപ്പെടെയുള്ള ചെലവായിരുന്നു 5.83 ലക്ഷം രൂപ. തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നിർദ്ദേശിച്ചത 5.4 ലക്ഷം രൂപയായിരുന്നുവെന്ന് കെ ചന്ദ്രസേനൻ പറയുന്നു. പല തവണ മെയിൽ അയച്ചിട്ട് മറുപടി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശദീകരണം ലഭിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കെ ചന്ദ്രസേനൻ വ്യക്തമാക്കി.
ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ പദ്ധതി ഉപേക്ഷിച്ചിരുന്നു. പ്രതിഷേധം അറിയിച്ച് സി.ഐ.ടി.യു ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. കരാറിൽ അടിമുടി ദുരൂഹതയാണ് ഉയരുന്നത്. വൻ തുകയ്ക്ക് ആണ് ബാലകൃഷ്ണൻ പെരിയയ്ക്ക് കരാർ നിശ്ചയിച്ചത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷവും തുടർന്നുളള ഓരോ മാസവും 5 ലക്ഷം വീതവും ബോർഡ് നൽകണം. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ആക്ഷേപം.
ഇന്റർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഈ മണ്ഡലകാലത്ത് ഹരിവരാസനം റേഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങാനിരുന്നത്. ഇതിന് പിന്നാലെയാണ് കരാറ് സംബന്ധിച്ച് വിവാദം ഉയരുന്നത്. ഏഴോളം പേർ ബിഡ്ഡിൽ പങ്കെടുത്തിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് തങ്ങളായിരുന്നുവെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞിരുന്നത്. വഴിവിട്ട് റേഡിയോ നടത്തിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ബാലകൃഷ്ണൻ പെരിയയുടെ വാദം.
Story Highlights : More evidence of disorder in Controversy over Harivarasanam Radio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here