Advertisement

ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമത്തി, വിധിന്യായം മുഖ്യമന്ത്രി വായിക്കണം; പി എസ് ശ്രീധരൻപിള്ള

November 22, 2024
Google News 2 minutes Read
ps

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിൽ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തനിക്കെതിരെ ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള.

കേസിലെ വിധി ഭഗവാന്റെ അനുഗ്രഹമാണ്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമത്തി.വിധിന്യായം മുഖ്യമന്ത്രി മനസിരുത്തി വായിക്കണം. എല്ലാവരും ആത്മ പരിശോധന നടത്തണം കാരണം നാളെ ഈ ഗതി ആർക്കും വരുത്തരുത്. നിയമത്തെ എങ്ങിനെയാണ് ഇത്ര വികൃതമാക്കുന്നത്?
സ്റ്റേറ്റിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി എന്ന് വരെ തന്റെ പേരിൽ കേസുണ്ട് ശ്രീധരൻപിള്ള കൂട്ടിച്ചേത്തു.

Read Also: അമ്മു സജീവന്റെ മരണം; പ്രതികൾക്കെതിരെ SCST പീഡനനിരോധന നിയമം ചുമത്തിയേക്കും

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീധരൻപിള്ളയുടെ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2018 ൽ കോഴിക്കോട് നടന്ന യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നത്. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ശബരിമല വിഷയമെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവർണറാണ് എന്നതിന്റെ സംരക്ഷണത്തിനും അർഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.

Story Highlights : Sabarimala golden opportunity case PS Sreedharanpilla reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here