ചേലക്കരയിലേത് രാഷ്ട്രീയപോരാട്ടമെന്ന് രമ്യ ഹരിദാസ്, പോളിംഗ് ബൂത്തിൽ നാടൻ പാട്ട് പാടി പരിഹസിച്ച് എൽഡിഎഫ് പ്രവർത്തകർ
ചേലക്കരയിൽ നടന്നത് രാഷ്ട്രീയപോരാട്ടമെന്ന് രമ്യ ഹരിദാസ്. യുഡിഎഫിനെ സംബന്ധിച്ച കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും വരാൻ പോകുന്ന നാളുകളിലും കോൺഗ്രസിന്റെ പ്രവർത്തകയായി ഇവിടെ തന്നെ ഉണ്ടാകുമെന്നും രമ്യ ഹരിദാസ് അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ പോളിംഗ് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ രമ്യയെ നാടൻ പാട്ടുപാടി കളിയാക്കിയായിരുന്നു എൽഡിഎഫ് പ്രവർത്തകർ മടക്കി അയച്ചത്. രമ്യ സ്ഥിരം പാടുന്ന കൈതോല പായ എന്ന പാട്ടുപാടിയാണ് പ്രവർത്തകരുടെ പരിഹാസം ഉണ്ടായത്.
Read Also: കുലുങ്ങാതെ ചെങ്കോട്ട; ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു
എൽഡിഎഫ് സ്ഥാനാർത്ഥിയായ യുആർ പ്രദീപിന്റെ വിജയത്തോടുകൂടി ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹമാണ് നനഞ്ഞപ്പടക്കം പോലെ ആയത്. 52137 വോട്ടുകളാണ് ചേലക്കരയിൽ രമ്യ നേടിയത്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
അതേസമയം, തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യുആർ പ്രദീപ് ചേലക്കരയിൽ മുന്നേറിയത്. 12,122 ലീഡിനാണ് യു ആർ പ്രദീപ് വിജയിച്ചത്. പ്രദീപ് നേടിയ വോട്ടുകൾ 64259 ആണ്.
Story Highlights : Chelakkara UDF candidate Remya haridas reacting the election result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here