Advertisement

‘പാലക്കാട് കഴിഞ്ഞു ഇനി പന്തളം’; തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം; കൃഷ്ണകുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

November 23, 2024
Google News 3 minutes Read

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ അമർഷം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവർത്തകർ. “പാലക്കാട് കഴിഞ്ഞു ഇനി പന്തളം” എന്നാണ് പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ സീനയുടെ ഭർത്താവ് അജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സി കൃഷ്ണകുമാറിന് സംഘടനാ ചുമതലയുള്ള നഗരസഭയാണ് പന്തളം.

അജിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണ നൽകി പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലയുടെ ഭർത്താവ് സന്തോഷ് രം​ഗത്തെത്തി. എരണം കെട്ടവൻ എന്ന അധിക്ഷേപത്തോടെയാണ് നഗരസഭാ ചെയർപേഴ്സന്റെ ഭർത്താവിന്റെ കമന്റ്. ‘ഭാര്യയും ഭർത്താവും കൂടി പാലക്കാട് നശിപ്പിച്ചു. ഒരു കാലനെപ്പോല വന്നു പന്തളവും.. ഈ എരണംകെട്ടവൻ..’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. കഴിഞ്ഞദിവസം ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. മുൻ ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിനെ പിന്തുണച്ചിരുന്നു.

Read Also: 24 EXCLUSIVE; പാലക്കാട്ടെ സ്ഥാനാർത്ഥി മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയം ഉറപ്പ്, കനത്ത പരാജയം പ്രതീക്ഷിച്ചില്ല, എൻ ശിവരാജൻ

33 അംഗ കൗൺസിലിൽ ബി.ജെ.പി.-18, എൽ.ഡി.എഫ്.-9, യു.ഡി.എഫ്.-5, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. തുടർച്ചയായി പാർട്ടി അച്ചടക്കലംഘനം നടത്തുകയും സമൂഹമാധ്യമങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നെന്ന് കാട്ടി സെപ്റ്റംബർ 12-നാണ് പ്രഭയെ ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രാഥമികാംഗത്വത്തിൽനിന്നു സസ്‌പെൻഡുചെയ്തത്.

Story Highlights : Facebook post against C Krishnakumar Dispute in BJP after defeat in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here