‘യു.ആർ പ്രദീപിന്റെ ലീഡ് 10,000 കടക്കും, ഭരണ നേട്ടം അനുഭവിച്ചറിഞ്ഞവർ ഇടതിനൊപ്പം’; കെ രാധാകൃഷ്ണൻ
മൂന്നാം വട്ടവും ഇടതുപക്ഷ ഭരണം ഉണ്ടാകുമെന്ന് തെളിയിക്കുന്ന ജനവിധിയാണ് ചേലക്കരയിലുണ്ടായതെന്ന് കെ രാധാകൃഷ്ണൻ എം പി. ഭൂരിപക്ഷം 10,000 കടക്കും. ഇനി എണ്ണാനുളള പഞ്ചായത്തുകളിലും ലീഡ് ചെയ്യും
2016 നേക്കാൾ ഭൂരിപക്ഷം യു.ആർ പ്രദീപ് നേടും. ഒന്നാം വട്ടവും എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ ജനവിധി. ജനങ്ങൾക്ക് ഭരണവിരുദ്ധതയില്ല, അത് പറഞ്ഞുണ്ടാക്കുകയാണ്. ഭരണത്തിന്റെ നേട്ടം അനുഭവിച്ചറിഞ്ഞ ആളുകൾ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ ഫേസ്ബുക്കിലൂടെയും അദ്ദേഹം പ്രതികരിച്ചിരുന്നു. ചെങ്കോട്ടയാണ് ഈ ‘ചേലക്കര’ എന്നാണ് മുൻ മന്ത്രി കുറിച്ചത്. ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരയ്ക്ക് നന്ദിയെന്ന് യു.ആർ പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തുകയാണ്. ഒടുവിലെ വിവരം പ്രകാരം 8224 വോട്ട് ലീഡാണ് എൽഡിഎഫിനുള്ളത്. 18,000 വോട്ട് ഭൂരിപക്ഷം എന്ന കണക്കാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ ആറായിരം വോട്ട് ലീഡാണ് പ്രദീപിന് ലഭിച്ചത്. നാലാം റൗണ്ട് പൂർത്തിയാകുമ്പോഴേ വള്ളത്തോൾ നഗറിൻ്റെ കണക്ക് പൂർണമാകൂ.
Story Highlights : K Radhakrishnan on chelakkara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here