ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി; ചടങ്ങില്‍ മെസിയുടെ വീഡിയോ സന്ദേശം മാത്രം കാണിക്കും

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ ബാഴ്‌സലോണ എഫ്‌സി. ഏറെക്കാലം മുമ്പ് രൂപവത്കരിക്കപ്പെട്ട ഈ സോക്കര്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമായി നടത്താന്‍ ക്ലബ്ബ് അധികൃതര്‍ എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച ക്ലബ് അവരുടെ 125-ാം ജന്മദിനം ആഘോഷിക്കുക്കയാണ്. 1899 നവംബര്‍ 29-ന് ആണ് ഈ കറ്റാലന്‍ ക്ലബ് സ്ഥാപിതമായത്. ലോകത്തെ നമ്പര്‍ വണ്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായത് കൊണ്ട് തന്നെ ഇവിടെ എത്താന്‍ ഏതൊരു താരവും കൊതിക്കും. 125-ാം വാര്‍ഷിക ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കാനായി തന്നെ നിരവധി മുന്‍താരങ്ങള്‍ ബാഴ്‌സയിലേക്ക് എ്ത്താറുണ്ട്. ഇത്തവണ പതിവ് പോലെ മുന്‍താരം ലയണല്‍ മെസുയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും സൂപ്പര്‍താരം ഈ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വരുന്നത്. നിലവില്‍ അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്കാണ് ലയണല്‍ മെസി കളിക്കുന്നത്. ഈ മാസം ആദ്യം ടൂര്‍ണമെന്റിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ഇന്റര്‍ മിയാമി പുറത്തായിരുന്നു. അന്റ്‌ലാന്റ് യുണൈറ്റഡിനോടായിരുന്നു മിയാമിയുടെ പരാജയം. ഇതിന് ശേഷം മിയാമി ക്ലബ്ബ് അധികൃതര്‍ ബാഴ്‌സയുടെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മെസിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മെസി സ്‌പെയിനിലേക്ക് പോകുന്നില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്ന.
ഏതാനും വര്‍ഷം മുമ്പ് ബാഴ്‌സലോണയും ലയണല്‍ മെസിയും തമ്മിലുള്ള ചില അസ്വാരാസ്യങ്ങള്‍ വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഇതെല്ലാം മെസി വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണങ്ങളായിട്ടുണ്ടെന്നാണ് സോക്കര്‍ ലോകത്തെ സംസാരങ്ങള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കാനായി ലയണല്‍മെസി ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്ത് അയക്കും.
Story Highlights: Lionel Messy decline invitation from Barcelona FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here