Advertisement

‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി സതീശൻ

November 23, 2024
Google News 1 minute Read
V d satheeshan was absent in thiruvananthapuram dcc executive meeting

ബിജെപിയെ ദുർബലപ്പെടുത്താൻ അല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഐഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. സംഘപരിവാർ പോലും നാണിച്ച് തരംതാഴ്ത്തുന്ന തരത്തിലുള്ള വർഗീയ പ്രചരണമാണ് സിപിഐഎം നടത്തിയത്തെന്നും വി ഡി സതീശൻ പറഞ്ഞു.

സിപിഐഎം ബിജെപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവർക്ക് കൂടിയുള്ള തോൽവിയാണ് പാലക്കാടുള്ള വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കാണ്. അത് വ്യക്തമാക്കുന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വൻവിജയം.

കോൺഗ്രസിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ഈ വിജയം ഓരോ കോൺഗ്രസ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷികൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ജനങ്ങൾക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീൻ ബാബുവിന്റെ കുടുംബത്തിൽ പോയി കുടുംബത്തിന് ഒപ്പമാണെന്ന് പറയുകയും പി പി ദിവ്യക്ക് സംരക്ഷണം നൽകുകയും ചെയ്ത എംവി ഗോവിന്ദന് നന്ദി പറയണം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് ഈ തെരഞ്ഞെടുപ്പ് ഇത്തരത്തിൽ ആക്കിയതിന്. ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകരുടെ ഒരുമയോടുള്ള പ്രവർത്തനവും മുന്നോട്ട് കോൺഗ്രസിന് സജീവമായ വിജയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : V D Satheeshan on Palakkad Byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here