മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും
മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഉറച്ച വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും.
ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളിലേക്കാണ് വാശിയേറിയ പോരാട്ടം നടന്നത്. 1213 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപൈ സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി- ശിവസേന – എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി. അതേസമയം അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന), എന്‍സിപി (ശരദ് പവാര്‍) സഖ്യമായ മഹാവികാസ് അഖാഡി കണക്കു കൂട്ടുന്നത് മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
Story Highlights : Votes In Maharashtra And Jharkhand To Be Counted Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here