ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക, ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിൽ
ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിയിരുന്നു. എന്നാൽ ശ്രേയസ് അയ്യരുടെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ വീണു. ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ സ്വന്തമാക്കി.
എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ജോസ് ബട്‍ലർ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ. 26.75 കോടി രൂപയ്ക്ക് ശ്രെയസ് അയ്യർ പഞ്ചാബ് കിങ്സിൽ എത്തി. കഗീസോ റബാദ 10.75 കോടി ഗുജറാത്ത് ടൈറ്റൻസിൽ എത്തി. ആര്‍.ടി.എം. ഉപയോഗിച്ച് അര്‍ഷദീപിനെ പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ജിദ്ദയിൽ വാശിയേറിയ താരലേലം തുടരുകയാണ്.
ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.
നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.
Story Highlights : IPL Live Auction 2025 rishabh pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here