Advertisement

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മഹായുതി സഖ്യം ഡൽഹിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

November 24, 2024
Google News 2 minutes Read

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മഹായുതി സഖ്യം നേതാക്കൾ ഡൽഹിയിലേക്ക്. ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വോട്ടെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണം ആവർത്തിക്കുകയാണ് മഹായുതി സഖ്യം

സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ ജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ നേതസ്ഥാനം പോലും അവകാശപ്പെടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു. ആധികാരിക ജയം നേടി അധികാരത്തിലത്തുന്ന മുന്നണിയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ബാക്കി. മുഖ്യമന്ത്രി പദം ഏക്നാഥ് ശിൻഡെ വീണ്ടുമൊരിക്കൽ കൂടി കൊതിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഫഡ്നാവിസിന് തന്നെയാണ് സാധ്യത.

Read Also: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍; ഷിന്‍ഡെ മുതല്‍ യോഗി വരെ പയറ്റിയ തന്ത്രങ്ങള്‍

ആർഎസ്എസ് പിന്തുണയും ഇക്കാര്യത്തിലുണ്ട്. ഏക്നാഥ് ശിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരും ആയേക്കും. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയുടെ ഞെട്ടൽ പ്രതിപക്ഷത്ത് മാറിയിട്ടില്ല. ഉറച്ച കോട്ടകളിൽ മുതിർന്ന നേതാക്കൾ പോലും തകർന്നടിഞ്ഞത് അപ്രതീക്ഷിതമാണ്. വോട്ടെടുപ്പിൽ തിരിമറി ആരോപിക്കുകയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിന്ർറെ തെരഞ്ഞെടുപ്പ് ഒരുങ്ങൾ നടത്തിയ രമേശ് ചെന്നിത്തല.

Story Highlights : Maharashtra Government formation Mahayuti alliance to Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here