Advertisement

വഖഫ് നിയമ ഭേദഗതി ബിൽ; ‘ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണക്കും’; കെ സി വേണുഗോപാൽ

November 25, 2024
Google News 2 minutes Read

വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എന്നാൽ ജെപിസിയിൽ നല്ല ചർച്ചകൾ നടന്നിട്ടില്ല. ജെപിസിയിൽ നല്ല ചർച്ചകൾ നടന്ന് ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

മുനമ്പം സർക്കാർ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന് ഇപ്പോൾ എന്ത് റോൾ ഉണ്ടെന്ന് അറിയില്ല. ബിജെപിയെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തോൽവി സിപിഐഎം ചർച്ചയാക്കുന്നില്ല. ബിജെപിയുടെ ന്യായീകരണം അതേപടി സിപിഐഎം പറയുന്നു. വർഗീയതയെ തങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും തങ്ങൾ എതിർക്കുന്നുവെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

ബിജെപിക്കെതിരെ ഒരു വിമർശനവും സിപിഐഎം നടത്തിയിട്ടില്ല. ഇത് ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണെന്ന് കെസി വേണു​ഗോപൽ കുറ്റപ്പെടുത്തി. ഡീല് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎമ്മിന്റെ ശ്രമങ്ങളെന്ന് വിമർശനം. എസ്ഡിപിഐ വോട്ട് നേടിയാണ് കോൺ​ഗ്രസ് ജയിച്ചതെന്ന എകെ ബാലന്റെ ആരോപണത്തോടും കെസി വേണു​ഗോപാൽ പ്രതികരിച്ചു.

Read Also: വഖഫ് നിയമ ഭേദഗതി ബില്ല്; ‘മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം’; കെ രാധാകൃഷ്ണൻ

സിപിഐഎമ്മിന്റെ ഈ നിലപാടിനോട് സഹതാപം തോന്നുന്നു. മനുഷ്യരെ പരസ്പരം വെറുപ്പിക്കാനുള്ള വർഗീയ പ്രചാരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആശങ്കകളെ ദുരുപയോഗപ്പെടുത്തി ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ അജണ്ടയാക്കി കൊണ്ടുള്ള ഒരു ക്വട്ടേഷൻ പ്രവർത്തനമാണ് നടക്കുന്നതെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ പരാജയം കോൺഗ്രസ് വിശദമായി പരിശോധിക്കുകയാണെന്ന് കെസി വേണു​ഗോപാൽ അറിയിച്ചു. അമ്പരപ്പിക്കുന്ന ഫലമാണ് ഉണ്ടായത്. കോൺഗ്രസിന്റെ മോശം കാലത്ത് പോലും മഹാരാഷ്ട്രയിൽ 45 സീറ്റ്‌ ഉണ്ടായിരുന്നു. പ്രചരണ രംഗത്തുണ്ടായ പാളിച്ചകൾ കൊണ്ട് ഇത്ര വലിയൊരു പരാജയം ഉണ്ടാകില്ല. കൺവിൻസിങ് ആകാത്ത തെരഞ്ഞെടുപ്പ് ഫലം ആണ് ഉണ്ടായത്. പരാജയം ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : KC Venugopal says ready to support Waqf Amendment Bill if concerns are resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here