Advertisement

‘കേന്ദ്രസർക്കാർ സൈലന്റ് മോഡിൽ; സംഘർഷം പ്രധാനമന്ത്രി ഗൗരവത്തോടെ കാണണം’; മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ

November 25, 2024
Google News 2 minutes Read

മണിപ്പൂർ കലാപത്തിൽ ഭരണകൂടം നിസഹായരാണെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ മേഘചന്ദ്ര. ഇരട്ട എൻജിൻ സർക്കാർ പൂർണ പരാജയം എന്ന് മേഘചന്ദ്ര വിമർശിച്ചു. സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷയില്ല. സംഘർഷം 18 മാസം പിന്നിട്ടു. കേന്ദ്രസർക്കാർ ഇപ്പോഴും സൈലന്റ് മോഡിലാണെന്ന് മേഘചന്ദ്ര ട്വന്റിഫോറിനോട് പ്രതികരിച്ചു.

മണിപ്പൂരിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വീട് നഷ്ടമായി. 60,000 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പ്രധാനമന്ത്രി ഗൗരവത്തോടെ കാണണമെന്ന് മേഘചന്ദ്ര ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ഗൗരവം ഉണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാൻ ബുദ്ധിമുട്ടില്ല. പ്രധാനമന്ത്രി വിചാരിച്ചാൽ എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യാൻ കഴിയും. പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പോകാൻ തയ്യാറെന്ന് മേഘചന്ദ്ര വ്യക്തമാക്കി.

Read Also: വഖഫ് നിയമ ഭേദഗതി ബിൽ; ‘ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണക്കും’; കെ സി വേണുഗോപാൽ

രാജിവെക്കാൻ തയ്യാറല്ലെന്ന മുഖ്യമന്ത്രി എൻ ബിരേൻസിംഗിന്റെ നിലപാട് ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന എന്ന് മേഘചന്ദ്ര കുറ്റപ്പെടുത്തി. സംഘർഷത്തെ മോദിയും അമിത് ഷായും എന്തുകൊണ്ട് അപലപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പോലും അപലപിക്കുന്നവർ മണിപ്പൂരിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പി ചിദംബരത്തിന്റെ വിവാദ പോസ്റ്റ് അടഞ്ഞ അധ്യായമെന്ന് മേഘചന്ദ്ര പറഞ്ഞു. ചിദംബരം എഐസിസിയുടെ ഔദ്യോഗിക വക്താവല്ല. വ്യക്തിപരമായ അഭിപ്രായമാണ് ചിദംബരം പറഞ്ഞത്. അത് കോൺഗ്രസിന്റെ അഭിപ്രായമല്ല. വിഷയത്തിൽ മല്ലികർജുൻ ഖർഗെക്ക് പരാതി നൽകിയിരുന്നുവെന്ന് മേഘചന്ദ്ര പറഞ്ഞു. മണിപ്പൂരിലെ വംശീയ വിഭാഗങ്ങൾക്ക് പ്രാദേശിക സ്വയംഭരണാവകാശം നൽകണമെന്നായിരുന്നു പി ചിദംബരത്തിന്റെ പോസ്റ്റ്.

Story Highlights : Manipur Congress President Meghachandra aginst PM Modi in Manipur Violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here