‘തോൽവിക്ക് കാരണം കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം; സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായി’; പ്രമീള ശശിധരൻ
പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ നേതാക്കളുടെ നേർക്കുനേർ പോര്. തോൽവിക്ക് കാരണം സി. കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വമെന്ന് തുറന്നടിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. വോട്ട് ചേർച്ചയിൽ നഗരസഭാ ഭരണത്തെ പഴിചാരിയ ജില്ലാ നേതൃത്വത്തിനും വിമർശനം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നതെന്ന് പ്രമീള ശശിധരൻ വിമർശിച്ചു.
നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകേണ്ടത് ജില്ല നേതൃത്വമാണെന്ന് പ്രമീള ശശിധരൻ പറഞ്ഞു. ഒരേ സ്ഥാനാർത്ഥി വേണ്ട എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വമാണ് കൃഷ്ണകുമാറിനെ തീരുമാനിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്ന് പ്രമീള ശശിധരൻ പറഞ്ഞു.
തൻ്റെ വാർഡിൽ എല്ലാ വോട്ടും കിട്ടിയെന്ന് പ്രമീള ശശിധരൻ പറഞ്ഞു. കൃഷ്ണകുമാറിൻ്റെ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കട്ടെ. പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ സ്വീകരിക്കണമെന്ന് പ്രമീള ശശിധരൻ ആവശ്യപ്പെട്ടു. ജനങ്ങൾ പറയുന്നത് എപ്പോഴും ഒരേ സ്ഥാനാർത്ഥി വേണ്ടയെന്നാണ്. വേറെ സ്ഥാനാർത്ഥി ഇല്ലേയെന്നാണ് ചോദ്യമെന്ന് പ്രമീള പറഞ്ഞു. സംസ്ഥാന ഘടകത്തോട് ഇക്കാര്യം അറിയിച്ചിരുന്നു.
Story Highlights : Palakkad municipality chairperson Pramila Sasidharan against BJP Leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here