Advertisement

സെക്രട്ടറിയേറ്റിൽ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കർശന നിയന്ത്രണം, ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ

November 25, 2024
Google News 2 minutes Read
secretariat

സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്‌ളോഗ് ചിത്രീകരിച്ചുവെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ സർക്കുലർ. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.

സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സനിമ – സീരിയൽ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. എന്നാൽ ഒരു യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മകൾ ഒരു വ്‌ളോഗ് ചിത്രീകരിച്ചു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകളായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഇത് വലിയ വിവാദമായി. ട്വന്റിഫോർ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിടുകയും ചെയ്തു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

Read Also: ഡല്‍ഹി സര്‍വകലാശാല സിലബസ് മാറ്റത്തില്‍ വിവാദം; ദളിത് എഴുത്തുകാരുടെ കൃതികള്‍ ഒഴിവാക്കി

ഈ ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കൂടാതെ ആഘോഷങ്ങൾ നടക്കുമ്പോൾ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ പാടില്ല. അത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ കർശന നടപടിയിലേക്ക് പോകും. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. അനുസരിക്കാതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടി വരും. ഈ നിർദേശങ്ങൾ വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ബോർഡുകൾ സ്ഥാപിക്കാനും ഉത്തരവുണ്ട്.

Story Highlights : Strict control over video and photo filming in Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here