Advertisement

സന്തോഷ് സെല്‍വത്തിന് മൂന്ന് വീടുകള്‍, മോഷണത്തിന് അനുവാദം വാങ്ങാന്‍ മാരിയമ്മന്‍; കുറുവയുടെ ഗ്രാമത്തിലൂടെ ട്വന്റിഫോറിന്റെ സാഹസിക യാത്രയില്‍ തെളിഞ്ഞത്…

November 26, 2024
Google News 3 minutes Read
24 news team at kuruva theft group's village in tamil nadu

കുറുവയുടെ വേരുതേടി തിരുവമ്പേരൂര്‍ ഗ്രാമത്തില്‍ ട്വന്റിഫോര്‍ സംഘം. അപരിചിതരെ അടുപ്പിക്കാത്ത ഗ്രാമത്തിലൂടെ നടത്തിയ സാഹസിക യാത്രയില്‍ നിരവധി അറിയാക്കഥകളാണ് ട്വന്റിഫോറിന് മുന്നില്‍ വെളിപ്പെട്ടത്. കേരളത്തിന്റെ ഉറക്കം കെടുത്തിയ കുറുവാ സംഘത്തിനായുള്ള അന്വേഷണം നിലച്ച മട്ടിലാണിപ്പോള്‍. എറണാകുളത്ത് പിടിയിലായ കുറുവാമോഷണസംഘത്തില്‍ ഉള്‍പ്പെട്ട സന്തോഷ് സെല്‍വന്റെ തേനിയിലെ സ്വന്തം വീട്ടിലേക്കാണ് ആദ്യമായി ഒരു വാര്‍ത്താ സംഘം എത്തിയത്. ഓരോ മോഷണത്തിന് ശേഷവും നാട്ടിലേക്ക് സന്തോഷ് സെല്‍വന്‍ എത്താറുണ്ടെന്ന് ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തോട് തമിഴ്‌നാട് പോലീസ് പറയുന്നു. (24 news team at kuruva theft group’s village in tamil nadu)

പുറത്തുനിന്ന് ഒരാള്‍ക്ക് അത്രവേഗം കടന്നു വരാന്‍ പറ്റാത്ത ഉള്‍നാടന്‍ ഗ്രാമമാണ് തിരുവമ്പേരൂര്‍. അപരിചിതന്‍ എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ ഗ്രാമത്തിന്റെ ഓരോ പോയിന്റിലും ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഉത്തരത്തില്‍ പന്തികേട് തോന്നിയാല്‍ മുന്നോട്ടുള്ള പോക്ക് അസാധ്യമാകും. സന്തോഷിന്റെ വീടിന്റെ അഡ്രസ്സ് മാത്രമായിരുന്നു ഗ്രാമത്തിലേക്ക് കടക്കാനുള്ള ട്വന്റിഫോര്‍ സംഘത്തിന്റെ ഏക പിടി വള്ളി. ആ മാര്‍ഗ്ഗം ഉപയോഗിച്ച് ഗ്രാമത്തിലെ ഒരാളുടെ സഹായത്തോടെ വാര്‍ത്താ സംഘത്തിന് അങ്ങാട്ട് പ്രവേശനം ലഭിച്ചത്.

Read Also: ‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

സന്ദന മാരിയമ്മന്‍ കാവല്‍ നില്‍ക്കുന്ന ഗ്രാമം. ഓരോ മോഷണത്തിനും സന്തോഷ് ഇവിടെനിന്ന് പുറപ്പെടുന്നത് ഈ ക്ഷേത്രത്തില്‍ എത്തി അനുവാദം വാങ്ങിയാണ് .തിരികെ ഗ്രാമത്തില്‍ എത്തി മോഷണ വിവരങ്ങള്‍ ആദ്യം പറയുന്നതും സന്ദനമരിയമ്മനോട് മാത്രം. അതുകൊണ്ടാണ് കേരള പോലീസ് എത്ര ചോദിച്ചിട്ടും സന്തോഷിന്റെ വായില്‍ നിന്ന് കൂട്ടത്തിലൊരാളുടെ പേരോ മോഷണ വിവരങ്ങളോ പുറത്തു വരാത്തത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മോഷ്ടിച്ചു കൊണ്ടുവരുന്ന പണം ഉപയോഗിച്ചാണ് ഈ ഗ്രാമത്തിലും മോഷ്ടാക്കള്‍ വീടുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്.മൂന്നു വീടുകളാണ് ഈ ഗ്രാമത്തില്‍ സന്തോഷിന് ഉള്ളത്.

കേരളത്തില്‍, ആക്രി സാധനങ്ങള്‍ പെറുക്കലാണ് ജോലി എന്നാണ് നാട്ടില്‍ സന്തോഷ് പറഞ്ഞിരിക്കുന്നത്. സന്തോഷ് പിടിയിലായ ശേഷം കേരള പോലീസ് ഇവിടെ എത്തിയിരുന്നു എങ്കിലും സന്തോഷിന്റെ കൂട്ടാളികള്‍ അടക്കം ഗ്രാമത്തില്‍ നിന്ന് മുങ്ങി. കേരള പോലീസ് ഇനിയും എത്തുമോ എന്ന പേടിയുള്ളതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരിക്കാം എന്നാണ് തമിഴ്‌നാട് പോലീസും പറയുന്നത്. തിരുവമ്പേരൂര്‍ ഗ്യാങ്ങിലുള്ള ഏക വനിതാ മോഷ്ടാവ് സന്തോഷിന്റെ ഭാര്യയാണ്. മോഷണം മുതലുകള്‍ സ്വന്തമാക്കാന്‍ ആരെയും അപായപ്പെടുത്താനോ കൊലപ്പെടുത്താനോ മടിയില്ലാത്ത സംഘത്തിലെ അംഗങ്ങളാണിവര്‍.

Story Highlights : 24 news team at kuruva theft group’s village in tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here