അമ്മു സജീവന്റെ മരണം; പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്തു
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി.
പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത സാഹചര്യത്തിൽ കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി ഏറ്റെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി. അറസ്റ്റിലായ മൂന്നു വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 3 പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കും.
സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights : Ammu Sajeev’s death; SC-ST Prevention of Atrocities Act added
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here