ഒറ്റപ്പാലത്ത് കിണറ്റിൽ വീണ നാല് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്‍റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. വീട്ടുമുറ്റത്ത് അരികിലായുള്ള ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കിണറ്റിൽ അകപ്പെടുകയായിരുന്നു. കുട്ടി കിണറ്റിൽ വീണതറിഞ്ഞ് ബന്ധുക്കള്‍ നിലവിളിക്കുകയായിരുന്നു.തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
Story Highlights : four year boy fell into well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here